Total Pageviews

Friday, May 31, 2013

കാലം ചെയ്യപ്പെട്ട സമയം



ഹാ ; ഘടികാരമേ
നീ വിശുദ്ധനായിരുന്നു നിന്‍റെ മരണം
ഒരു നിമിഷം പൊലും
തെറ്റാതെ എന്നെ നീ അറിയിച്ചു....

Tuesday, April 23, 2013

ലോകം




ചെയ്യാനുള്ളതെല്ലാം ചെയ്തുതീരുമ്പോള്‍ നുണ നശിക്കും 
 മഹത്തായ സത്യം നിലനില്‍ക്കുകതന്നെ ചെയ്യും... .... 
പക്ഷെ , അപ്പോള്‍ അതു നിലനിക്കുന്നുണ്ടോ എന്നുപോലും ആരും ശ്രദ്ധിച്ചെന്നുവരില്ല



Friday, April 12, 2013

കാലത്തിണ്റ്റെ കാഹളം


ജലകണങ്ങലുടെ തിളക്കം തേടി
അലഞ്ഞ എണ്റ്റെ വെരുകള്‍
കിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നൂ.
ഞാന്‍ ഒടിഞ്ഞു മടങ്ങി
എന്നിലേക്കു വീണ്ടും വീണ്ടും ചുരുങ്ങുന്നു.
നിണ്റ്റെ നൊട്ടങ്ങളുടെ കാഹളം
എനിക്ക്‌ ഓടിയൊളിക്കാന്‍ ഒരിടമില്ലാതാക്കി.
വാതിലിനിടയിലൂടെ ഇറങ്ങി വരുന്ന
വെളിച്ചത്തിണ്റ്റെ താക്കോല്‍
എന്നെ രണ്ടായി കീറി മുറിക്കുന്നു.
ഏത്ര ഞാന്‍ ഓടിയൊളിച്ചിട്ടും
എന്നെ പിന്തുടര്‍ന്നു വേട്ടയാടുന്ന
ഏകാന്തത.
മരണത്തിണ്റ്റെ മുഖത്തെ
ശാന്തവും ക്രൂരവുമായ മൌനം....

Tuesday, October 12, 2010

che , നീ മരിക്കുന്നില്ല


പോരാട്ടമാണ് ജീവിതം, കീഴടങ്ങല്‍ മരണവും....